യുഎസ് മുന്‍ പ്രസിഡന്റും നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ ലക്ഷ്യമിട്ട് ഇറാന്‍ വധ ശ്രമ പദ്ധതികള്‍ മെനയുന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇറാന്‍ ഭീഷണിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറുമായ ഓഫീസാണ് ട്രംപിന് കൈമാറിയത്.
ട്രംപിനെ വധിച്ച് യുഎസില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ ഇതുവരെയുള്ള നീക്കമെല്ലാം പാളിയെന്നും അവര്‍ ഇനിയും ശ്രമം തുടരുമെന്ന് ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. എനിക്ക് ചുറ്റും ഇത്ര ബൃഹത്തായ സുരക്ഷാവലയം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല, സുരക്ഷ കൂട്ടിയ കാര്യം സ്ഥിരീകരിച്ച് ട്രംപ് പറഞ്ഞു.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ശേഷം ട്രംപിന് നേരെ നടന്ന രണ്ടു വധശ്രമങ്ങള്‍ ഇറാനുമായി ബന്ധപ്പെട്ടതല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏതായാലും കൂടുതല്‍ ജാഗ്രത തുടരുകയാണ്.