ബീച്ച് സന്ദര്‍ശനത്തിന് വേണ്ടി ഭാര്യയുടെ സ്വകാര്യത മാനിക്കാന്‍ 400 കോടി മുടക്കി ദ്വീപ് സ്വന്തമായി വിലയ്ക്ക് മേടിച്ച് ഭര്‍ത്താവ്. സമ്പന്നനായ ഭര്‍ത്താവ് തനിക്ക് വേണ്ടി നല്‍കിയ സമ്മാന വിവരം സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുകയാണ് 26 കാരിയായ സൂദി അല്‍ നാദക്. വാങ്ങിയ ദ്വീപിന്റെ വിഡിയോയും ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ചിട്ടുണ്ട്.
'നിങ്ങള്‍ ബിക്കിനി ധരിക്കാന്‍ ആഗ്രഹിച്ചു, നിങ്ങളുടെ ലക്ഷപ്രഭുവായ ഭര്‍ത്താവ് നിങ്ങള്‍ക്കൊരു ദ്വീപ് വാങ്ങിത്തന്നു'' എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
മൂന്ന്‌കൊല്ലം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇംഗ്ലണ്ടിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സര്‍ ആയിരുന്നു സൂദി. ദുബായ് ബിസിനെസ്സുകാരനാണ് ഭര്‍ത്താവായ ജമാല്‍ അല്‍ നാദക്ക്. ദുബായിലെ വിദ്യാഭ്യാസ കാലത്താണ് ഇരുവരും കണ്ടുമുട്ടിയതും പിന്നീട് പ്രണയത്തിലായതും.
സൂദി പങ്ക് വെച്ച വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. ഇതിനോടകം രണ്ടര മില്യണ്‍ വ്യൂസ് ആണ് നേടിയിരിക്കുന്നത്. ഏത് ദ്വീപ് ആണ് വിലയ്ക്ക് വാങ്ങിയത് എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇത് വരെ വ്യക്തമായിട്ടില്ല. ഏഷ്യയില്‍ ഉള്ള ദ്വീപ് ആണെന്നും ഏകദേശം 400 കോടി വിലയുള്ളതാണെന്നുമാണ് സൂദിയുടെ പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്.