'വീണ്ടും ലാസ്വേഗാസില്‍ പൂര്‍ണ നഗ്‌നനായി ട്രംപ്'; 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ അങ്ങേയറ്റം അശ്ലീലമെന്ന് പ്രതികരണം
യു.എസ്സിലെ ലാസ്വേഗാസിലെ നടുറോഡില്‍ പൂര്‍ണ നഗ്‌നനായ ട്രംപിന്റെ കൂറ്റന്‍ പ്രതിമ. 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമയ്ക്ക് ഏകദേശം 2720 കിലോഗ്രാമിലേറെ ഭാരമുണ്ട്. നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തില്‍ പ്രത്യക്ഷപ്പെട്ട ട്രംപിന്റെ പ്രതിമയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അതേസമയം യുഎസ് തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ട്രംപിനെതിരെ വലിയ ക്യാംപയിനാണ് ഒരു വിഭാഗം നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റെ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമന്‍ നഗ്‌ന പ്രതിമ നടുറോഡില്‍ പ്രത്യക്ഷപ്പെട്ടതോടെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നഗരത്തിലെ പ്രധാന ഹൈവേയായ ഇന്റര്‍സ്റ്റേറ്റ് 15-ലാണ് ട്രംപിന്റെ പുതിയ നഗ്‌നപ്രതിമ പ്രത്യക്ഷപ്പെട്ടത്. മഞ്ഞനിറത്തിലുള്ള മുടിയും ചാടിയ വയറുമായി വിഷാദഭാവത്തിലാണ് ട്രംപിന്റെ നഗ്‌നപ്രതിമയുള്ളത്. 'കുടിലവും അശ്ലീലവും' എന്ന അടിക്കുറുപ്പും പ്രതിമയുടെ താഴെ എഴുതി ചേര്‍ത്തിട്ടുണ്ട്.
ഇരുമ്പു കമ്പികളും റബ്ബര്‍ ഫോമും ഉയയോഗിച്ചാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ലാസ് വേഗസില്‍ പ്രതിമ പ്രത്യക്ഷ്യപ്പെട്ടത്. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് പ്രതിമ നിലത്തുറപ്പിച്ചത്. പ്രതിമയുടെ ചിത്രങ്ങളും വിഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കൗതുകരമായ ഒന്നാണെന്ന് ചിലര്‍ പറയുമ്പോള്‍ അങ്ങേയറ്റം അശ്ലീലകരമാണ് പ്രതിമയെന്നാണ് മറ്റു ചിലര്‍ കമന്റ് ചെയ്യുന്നത്.