അന്‍വറിന് കുരുക്ക് മുറുകുന്നു; പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ പഞ്ചായത്ത്

അന്‍വറിന് കുരുക്ക് മുറുകുന്നു; പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ പഞ്ചായത്ത്
പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ കുരുക്ക് മുറുകുന്നു. പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടികള്‍ തുടങ്ങി. അനധികൃത തടയണ പൊളിച്ച് നീക്കാന്‍ റീ ടെണ്ടര്‍ ക്ഷണിക്കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. സിപിഐഎം നേതൃത്വത്തിലുള്ള പഞ്ചായത്താണ് കൂടരഞ്ഞി. തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട് എട്ട് മാസമായിട്ടും നടപടി എടുത്തിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനുമെതിരെ തുടര്‍ച്ചയായി രംഗത്തുവന്നതിന് പിന്നാലെ അന്‍വര്‍ എംഎല്‍എയ്ക്കെതിരെ നടപടികള്‍ തുടരുകയാണ്. അനധികൃതമായി ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ അന്‍വറിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാനുള്ള നീക്കം പഞ്ചായത്ത് ശക്തമാക്കിയത്.

Other News in this category



4malayalees Recommends