62 കാരിയായ അമ്മയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ച് മക്കള്‍

62 കാരിയായ അമ്മയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ച് മക്കള്‍
62 വയസ്സുള്ള അമ്മയെ മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു. ത്രിപുരയിലെ ഖമര്‍ഖാരിയില്‍ ശനിയാഴ്ചയാണ് സംഭവം. കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഒന്നര വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഇവര്‍ മക്കളോടൊപ്പമായിരുന്നു താമസം.

മധ്യവയസ്‌കയായ സ്ത്രീയെ ജീവനോടെ കത്തിച്ചെന്ന വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടിക്കായി മൃതദേഹം മാറ്റി. സംഭവത്തില്‍ മക്കളെ അറസ്റ്റ് ചെയ്തതായും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

Other News in this category



4malayalees Recommends