കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് ദിനത്തില്‍ ഡയപ്പര്‍ വാങ്ങാന്‍ പോകുന്നതിനിടയിലുണ്ടായ അപകടത്തില്‍ യുവാവും ഭാര്യാ സഹോദരിയും മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി സൂഫിയാന്‍, കടവന്ത്ര സ്വദേശി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്. കൊച്ചി തോവര ലൂര്‍ദ് പള്ളിക്ക് സമീപം ഞായറാഴ്ച പുലര്‍ച്ചെ 12.30-നായിരുന്നു അപകടം.
സൂഫിയാന്റെ കുഞ്ഞിനു വേണ്ടി ഡയപ്പര്‍ വാങ്ങാനായാണ് ഇരുവരും ഇറങ്ങിയത്. ഇരുവരും സഞ്ചരിച്ച ബൈക്ക് തൂണില്‍ ഇടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഇടിച്ച ബൈക്ക് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കായിരുന്നു വീണത്.
ബൈക്ക് സൂഫിയാന്റെ സുഹൃത്തിന്റെതായിരുന്നു. ആഷിഖാണ് സൂഫിയാന്റെ പിതാവ്. ഭാര്യ: മാളവിക. മീനാക്ഷിയുടെ അച്ഛന്‍ രാജു.