ഒളിവില്‍ പോകുന്നത് നല്ലതാണെന്ന് ഞാന്‍ പറയില്ല; നിങ്ങള്‍ക്കൊക്കെ എന്താണോ മനസില്‍ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നത്: നവ്യ നായര്‍
നിയമത്തെ പേടിച്ച് ഒളിവില്‍ പോകുന്നത് ശരിയായ കാര്യമല്ലെന്ന് നടി നവ്യ നായര്‍. മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തില്‍ ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. ഒളിവില്‍ പോകുന്നത് നല്ലതാണെന്ന് ഞാന്‍ പറയില്ലെന്നും നിങ്ങള്‍ക്കൊക്കെ എന്താണോ മനസില്‍ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നതെന്നും നവ്യ നായര്‍ പറഞ്ഞു.
ലൈംഗികാതിക്രമക്കേസുകളില്‍ പെട്ടവര്‍ നിയമത്തെ പേടിച്ച് ഒളിവില്‍ പോകുന്നത് ശരിയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു നവ്യ നായരുടെ പ്രതികരണം. കോടതിയും പൊലീസും ഇടപെട്ട കേസില്‍ അതിന്റെതായ തീരുമാനങ്ങള്‍ അല്ലേ വരേണ്ടതെന്നും താരം ചോദിച്ചു. ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രം ചോദിക്കാന്‍ ഞാനിപ്പോള്‍ പറയാത്തത് ഞാന്‍ ഒളിച്ചോടുന്നതുപോലെ വ്യാഖാനിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്. ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ചോദ്യങ്ങളെക്കാളും ഇത്തരം ചോദ്യങ്ങളാവും കൂടുതലും ഉണ്ടാവുകയെന്നറിയാം.
ഒളിച്ചോടി പോകാനൊന്നും ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ക്കൊക്കെ എന്താണോ മനസില്‍ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നതെന്ന് മനസിലാക്കിയാല്‍ മതി. എന്നെക്കൊണ്ട് എന്തെങ്കിലും പറയിച്ചിട്ട് നിങ്ങള്‍ക്കത് വാര്‍ത്തയാക്കണമെങ്കില്‍ ചോദിക്കാം. എന്നാല്‍ ഞാനിവിടെ വന്നിരിക്കുന്നത് അത്ര വാര്‍ത്താമൂല്യമില്ലാത്ത, അറിയപ്പെടാന്‍ സാദ്ധ്യതയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ്. അതിലേയ്ക്ക് ഇത്തരത്തിലെ ഒരു കാര്യം വലിച്ചിഴച്ചാല്‍ അതായിപ്പോവും വാര്‍ത്ത എന്നും താരം പറഞ്ഞു.