യുപിഎസ് സി കോച്ചിങിനും പുസ്തകത്തിനും പണം വേണം ; എട്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ 25 കാരന്‍ പിടിയില്‍

യുപിഎസ് സി കോച്ചിങിനും പുസ്തകത്തിനും പണം വേണം ; എട്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ 25 കാരന്‍ പിടിയില്‍
ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ എട്ടുവയസ്സുകാരനെ 48 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തി പൊലീസ്. വ്യാഴാഴ്ചയായിരുന്നു സംഭവം. യുപിഎസ് സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 25 കാരനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

സംഭവം നടന്ന ദിവസം മഴയെ തുടര്‍ന്ന് സഹായം ആവശ്യപ്പെട്ട് പ്രതികുട്ടിയുടെ വീട്ടില്‍ എത്തുകയായിരുന്നു. കുട്ടിയുടെ അമ്മ അകത്തു പോയ സമയം നോക്കി കുട്ടിയുമായി കടന്നുകളഞ്ഞു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി കുട്ടിയെ രക്ഷിച്ചു.

യുപിഎസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി കോച്ചിങ് ക്ലാസില്‍ ചേരുന്നതിനും പഠനോപകരണങ്ങള്‍ വാങ്ങുന്നതിനും ആവശ്യമായ പണം കണ്ടെത്താനാണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഗോപാല്‍ഗഞ്ച് എസ് പി പറഞ്ഞു.

Other News in this category



4malayalees Recommends