ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ മുറിവുകളില്ല, കൊല്ലപ്പെട്ടത് 20 നേതാക്കള്‍

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ മുറിവുകളില്ല, കൊല്ലപ്പെട്ടത് 20 നേതാക്കള്‍
ലെബനനിലെ ഇസ്രായേല്‍ ബോംബാക്രമണം തുടരുന്നതിനിടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ സയീദ് ഹസന്‍ നസറുള്ളയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മൃതദേഹം നേരിട്ട് മുറിവുകളില്ലാതെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഉണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. നസറുള്ളയെ വധിക്കാന്‍ ഇസ്രായേല്‍ ഉപയോഗിച്ചത് 900 കിലോ ഗ്രാം അമേരിക്കന്‍ നിര്‍മ്മിത മാര്‍ക്ക് 84 സീരീസ് ബോംബുകളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ശനിയാഴ്ച ഹിസ്ബുള്ള നസറുള്ളയുടെ വിയോഗം സ്ഥിരീകരിച്ചിരുന്നുവെങ്കിലും സാഹചര്യങ്ങളെക്കുറിച്ചോ ശവസംസ്‌കാരം എപ്പോള്‍ നടത്തുമെന്നതിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. അതേസമയം ഇസ്രായേല്‍ ആകാരമാണത്തില്‍ ഇതുവരെ 20 ഹിസ്ബുള്ള നേതാക്കളും കൊല്ലപ്പെട്ടെന്നാണ് വിവരം. ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 105 പേര്‍ കൊല്ലപ്പെടുകയും 359 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനീസ് അരോഗ്യമന്ത്രാലയം അറിയിച്ചു.

രണ്ടാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതിനോടകം 1000ത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്നും 6000ത്തിലധികം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ലെബനന്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Other News in this category



4malayalees Recommends