ചിലപ്പോള്‍ പാറയുടെ പുറകില്‍ സാരി മറച്ച് വസ്ത്രം മാറും; അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു : ശാന്തി കൃഷ്ണ

ചിലപ്പോള്‍ പാറയുടെ പുറകില്‍ സാരി മറച്ച് വസ്ത്രം മാറും; അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു : ശാന്തി കൃഷ്ണ
സിനിമയില്‍ ആദ്യമുണ്ടായിരുന്ന സമയത്ത് സിനിമാ ഗാനങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ചിലപ്പോള്‍ പാറയുടെ പുറകില്‍ സാരിയൊക്കെ മറച്ച് വസ്ത്രം മാറുമായിരുന്നു എന്ന് നടി ശാന്തി കൃഷ്ണ. തന്റെ തിരിച്ചുവരവിനെക്കുറിച്ചും സിനിമയിലുണ്ടായ മാറ്റത്തെക്കുറിച്ചും അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത ശാന്തി കൃഷ്ണ നീണ്ട കാലത്തിന് ശേഷമാണ് തിരികെയെത്തിയത്. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ അഭിനയിച്ച സിനിമയായിരുന്നു ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള. നിവിന്‍ പോളി, ലാല്‍, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ, ശ്രിന്ദ, സിജു വില്‍സണ്‍ എന്നിവരായിരുന്നു അഭിനേതാക്കള്‍. ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ താന്‍ മനസിലാക്കിയ സിനിമയിലെ മാറ്റാതെ കുറിച്ചാണ് നടി പറഞ്ഞത്.

'ആദ്യ ദിവസം ഷൂട്ട് ചെയ്തത് അഹാനയും ഞാനുമൊന്നിച്ചുള്ള രംഗം. അഹാന കാരവനുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇതെന്ത് സാധനം എന്ന മട്ടിലായിരുന്നു. ഞാന്‍ സിനിമയിലുണ്ടായിരുന്ന കാലത്ത് ഇത്തരമൊരു സംവിധാനം ഇല്ലല്ലോ. അന്ന് കോസ്റ്റിയൂം ചെയ്ഞ്ച് ഉണ്ടെങ്കില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വീട്ടില്‍ പോയിട്ടാണ് വസ്ത്രം മാറുക. സിനിമാ ഗാനങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ചിലപ്പോള്‍ പാറയുടെ പുറകില്‍ സാരിയൊക്കെ മറച്ച് വസ്ത്രം മാറും. അന്നൊന്നും മൊബൈല്‍ ഫോണ്‍ ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു' എന്നും ശാന്തി കൃഷ്ണ പറയുന്നു.

ആളുകള്‍ അഭിനയിക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട് എന്നും ശാന്തി കൃഷ്ണ പറഞ്ഞു. പാലും പഴവും ആണ് ഒടുവില്‍ റിലീസായ ചിത്രം. സൗബിനുമൊന്നിച്ചുള്ള മച്ചാന്റെ മാലാഖ റിലീസിനൊരുങ്ങുന്നു. മുഹാഷിന്‍ സംവിധാനം ചെയ്യുന്ന വള എന്ന സിനിമയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

Other News in this category



4malayalees Recommends