ഗായിക അമൃത സുരേഷിന്റെ സഹോദരിയാണ് നടികൂടിയായ അഭിരാമി സുരേഷ്. മകള്‍ പപ്പു ബാലയ്ക്കെതിരെ സംസാരിക്കുന്ന വീഡിയോയ്ക്ക് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് അമൃതയുടെ കുടുംബം നേരിടുന്നത്. ബാലയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അമൃത സുരേഷിനും മകള്‍ക്കുമെതിരായ കടുത്ത സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് സഹോദരി അഭിരാമി സുരേഷ് പലതവണ രംഗത്തെത്തുകയും ചെയ്തിരുന്നു. അഭിരമിക്കെതിരെയും സൈബര്‍ ആക്രമണം നേരിട്ടിരുന്നു.
ഇപ്പോഴിതാ നിയമ നടപടികളിലേക്ക് കടക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് അഭിരാമി. തനിക്കെതിരെ ആരോപണം ഉന്നയിച്ച യൂട്യൂബര്‍ക്കെതിരെ നിയമപടി സ്വീകരിച്ചുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിരാമി അറിയിച്ചു. അപമാനകരമായ ഉള്ളടക്കം ഒരു യൂട്യൂബര്‍ വീഡിയോ ചെയ്തെന്നാണ് അഭിരാമി സുരേഷ് പറയുന്നത്. ഒരു തെളിവുമില്ലാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സഹോദരിയുടെ ധാര്‍മികതയെ ചോദ്യം ചെയ്തുവെന്നും അമൃത പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
അതേസമയം അയാള്‍ തന്നെയും സ്വഭാവഹത്യ ചെയ്തുവെന്നും അഭിരാമി പറഞ്ഞു. സഹോദരിയുടെ മുന്‍ പങ്കാളികളുമായി താന്‍ ബന്ധമുണ്ടാക്കാനും സാധ്യതയുണ്ട് എന്നതടക്കം യൂട്യൂബര്‍ ആരോപിച്ചെന്നും അഭിരാമി പറയുന്നു. ഈ തെറ്റായ ആരോപണങ്ങള്‍ മാന്യതയുടെ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നുവെന്നുംതെന്നും അഭിരാമി പറയുന്നു.
അതേസമയം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ ആനന്ദ് കൃഷ്ണനെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും അഭിരാമി പറഞ്ഞു. ആ അഭിപ്രായം അങ്ങേയറ്റം കുറ്റകരവും ദോഷകരവുമായിരുന്നുവെന്നും അയാളുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും
തെളിവായി അറ്റാച്ചുചെയ്തിട്ടുണ്ടെന്നും അഭിരാമി പറയുന്നു. ഇത്തരം അപകീര്‍ത്തികരമായ കാമ്പെയ്നില്‍ പങ്കുചേര്‍ന്ന് തന്റെ കുടുംബത്തെയും സഹോദരിയെയും ആക്രമിക്കുന്നവരുടെ തെളിവുകളും URL-കളും സ്‌ക്രീന്‍ഷോട്ടുകളും ശേഖരിക്കാനുള്ള ഒരു വലിയ ശ്രമത്തിന്റെ തുടക്കം മാത്രമാണിതെന്നും അഭിരാമി കുറിച്ചു.