സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ ലൈംഗിക പീഡന പരാതി പരാതി നല്‍കി നടി. ആലുവ സ്വദേശിനിയായ നടിയാണ് പരാതിക്കാരി. പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നല്‍കിയത്. 2007 ജനുവരിയില്‍ ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി.
ഇതുവരെ പരാതി നല്‍കാതിരുന്നത് ഭയന്നിട്ടാണ് എന്നും പരാതിയില്‍ പറയുന്നത്. 'ദേ ഇങ്ങോട്ട് നോക്ക്യേ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. മുകേഷ് അടക്കം 7 പേര്‍ക്കെതിരെ നടി നേരത്തെ പരാതി നല്‍കിയിരുന്നു. അതേസമയം, ബാലചന്ദ്ര മേനോന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് നടി വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് കാണിച്ച് ബാലചന്ദ്ര മേനോന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും തന്നെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതുമാണെന്ന് ബാലചന്ദ്ര മേനോന്റെ പരാതിയില്‍ ആരോപിക്കുന്നുണ്ട്.
നടിയുമായി ബന്ധപ്പെട്ട ചിലര്‍ ഫോണ്‍ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹത്തിന്റെ പരാതിയില്‍ പറഞ്ഞിരുന്നു. നടിക്കെതിരെയും നടിയുടെ അഭിഭാഷകനെതിരെയുമാണ് ബാലചന്ദ്ര മേനോന്‍ ഡിജിപിക്ക് പരാതി നല്‍കിയത്.