ഒന്നര ലക്ഷം രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ വിതരണം ചെയ്യാന്‍ പോയ 30 കാരനായ ഡെലിവറി ജീവനക്കാരനെ കൊലപ്പെടുത്തി ; ഫോണ്‍ തട്ടിയെടുക്കാന്‍ ക്രൂരത

ഒന്നര ലക്ഷം രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ വിതരണം ചെയ്യാന്‍ പോയ 30 കാരനായ ഡെലിവറി ജീവനക്കാരനെ കൊലപ്പെടുത്തി ; ഫോണ്‍ തട്ടിയെടുക്കാന്‍ ക്രൂരത
ഒന്നര ലക്ഷം രൂപയ്ക്ക് ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ വിതരണം ചെയ്യാന്‍ പോയ 30 കാരനായ ഡെലിവറി ജീവനക്കാരനെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. യുപിയിലാണ് സംഭവം.

ചിന്‍ഹാട്ടില്‍ നിന്നുള്ള ഗജാനന്‍ എന്നയാള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഏകദേശം ഒന്നര ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. ക്യാഷ് ഓണ്‍ ഡെലിവറിയാണ് ഓര്‍ഡര്‍ ചെയ്തത്.

സെപ്തംബര്‍ 23 ന് ഫോണ്‍ ഡെലിവറി ചെയ്യാന്‍ പോയ നിഷ്ത്ഗഞ്ചിലെ ഭരത് സാഹു എന്ന ഡെലിവറി ഏജന്റിന്റെ ഗജാനനും സംഘവും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഇന്ദിരാ കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. രണ്ടു ദിവസമായിട്ടും സാഹു വീട്ടിലെത്താത്തതിനാല്‍ വീട്ടുകാര്‍ പരാതി നല്‍കി. ഇതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

Other News in this category



4malayalees Recommends