ലെബനനില്‍ കരയുദ്ധം തുടങ്ങി ഇസ്രയേല്‍. ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളിയാണ് ഇസ്രായേലിന്റെ നീക്കം. തെക്കന്‍ ലെബനനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. അതേസമയം ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ലെബനനില്‍ നിന്നും പലായനം ചെയ്തവരുടെ അന്‍പതിനായിരം കടന്നു.
വടക്കന്‍ അതിര്‍ത്തി ഇസ്രായേല്‍ യുദ്ധമേഖലയായി പ്രഖ്യാപിച്ച് അതിര്‍ത്തി ഒഴിപ്പിച്ചു. അതേസമയം ബെയ്‌റൂത്തില്‍ ആക്രമണം തുടരുകയാണ് ഇസ്രേയേല്‍. ഇന്നലെ രാത്രിയും ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണമുണ്ടായി. തിങ്കളാഴ്ച മാത്രം 95 പേരാണ് ലെബനോനില്‍ കൊല്ലപ്പെട്ടത്. 172 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചു.
അതിനിടെ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരമായി യു എന്‍ രക്ഷാസമിതിയുടെ യോഗം വിളിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.
നസ്‌റുല്ലയെ വധിക്കാന്‍ കഴിഞ്ഞത് ചരിത്രപരമായ വഴിത്തിരിവാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. ഇറാന്‍ കൂടുതല്‍ ശക്തമായി രംഗത്തുവന്നാല്‍ യുദ്ധ രംഗം കൂടുതല്‍ കലുഷിതമാകും.