എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു; ഞാന്‍ കാണിക്കുന്ന നിശബ്ദത ദൗര്‍ബല്യമായി കാണരുത്: ആര്‍തി രവി
തമിഴ് സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയമാണ് നടന്‍ ജയം രവി- ആര്‍തി വിവാഹ മോചന വാര്‍ത്ത. ഭാര്യ ആരതിയുമായി വിവാഹബന്ധം അവസാനിപ്പിച്ചെന്ന് വ്യക്തമാക്കി ജയം രവി രംഗത്തെത്തിയിരുന്നു. ആര്‍തിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നത് സംബന്ധിച്ച തീരുമാനമെടുത്തത് ശ്രദ്ധാപൂര്‍വം ആലോചിച്ച ശേഷമാണെന്ന് വിശദീകരിച്ച് തമിഴിലും ഇംഗ്ലീഷിലുമുള്ള കുറിപ്പ് താരം പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഇതൊരു ചര്‍ച്ചാ വിഷയം ആവുകയും ചെയ്തു.
പ്രസ്താവനയുടെ പൂര്‍ണ രൂപം
'എന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടുള്ള പൊതു അഭിപ്രായങ്ങളില്‍ ഞാന്‍ കാണിക്കുന്ന നിശബ്ദത എന്റെ ദൗര്‍ബല്യമോ കുറ്റ ബോധമോ ആയി കാണരുത്. സത്യങ്ങള്‍ മറച്ച് വച്ച് എന്നെ മോശക്കാരിയാക്കാന്‍ ശ്രമിക്കുന്നവരോട് പ്രതികരിക്കാതിരിക്കാനാണ് ഞാന്‍ തീരുമാനിച്ചത്. എന്റെ നീതി നടപ്പാക്കുന്നതില്‍ നീതി ന്യായ വ്യവസ്ഥയെയാണ് ഞാന്‍ വിശ്വസിക്കുന്നത്. വ്യക്തമായി പറഞ്ഞാല്‍, നേരത്തെ വിവാഹമോചനം പ്രഖ്യാപിച്ചതിനെതിരെയാണ് നേരത്തെ ഞാന്‍ പ്രസ്തനയിലൂടെ എതിര്‍ത്തത്. അതെന്നില്‍ ഞെട്ടലുണ്ടാക്കി. അല്ലാതെ ഏകപക്ഷീയമായി നടന്ന് കൊണ്ടിരിക്കുന്ന വിവാഹ മോചന നടപടികളെയല്ല ഉദ്ദേശിച്ചത്. പരസ്യപ്രഖ്യാപനം നടത്തിയതിനെതിരെയാണ് ഞാന്‍ സംസാരിച്ചത്. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. വിഷയത്തില്‍ സ്വകാര്യമായൊരു ചര്‍ച്ചയാണ് ഞാന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. അതുപക്ഷേ ഇതുവരെ നടന്നിട്ടില്ല'.