നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയ പള്‍സര്‍ സുനിയുടെ സഞ്ചാരം ആഡംബര വാഹനങ്ങളില്‍. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള സുനില്‍ വിചാരണയ്ക്കായി അടക്കം കോടതിയിലെത്തുന്നത് കാല്‍കോടി രൂപയോളം വിലവരുന്ന വാഹനങ്ങളിലാണ്. ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സാമ്പത്തിക ഉറവിടത്തെപ്പറ്റി സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
വിചാരണയിലെ കാലതാമസം പിടിവള്ളിയാക്കിയാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ നിന്ന് ജാമ്യത്തിലിങ്ങിയത്. എറണാകുളം സബ് ജയിലില്‍ നിന്ന് ഏഴരവര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ 20 ന് 2 ലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലാണ് തിയതി പുറത്തിറങ്ങിയത്.
സെപ്റ്റംബര്‍ 26 ന് എറണാകുളം ജില്ല മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ടാം ഘട്ട വിചാരണയ്ക്കായി പള്‍സര്‍ സുനിയെത്തിയത് കിയ കാര്‍ണവല്‍ എന്ന വില 30 ലക്ഷം വിലവരുന്ന ആഢംബര കാറിലായിരുന്നു. തൊട്ടടുത്ത ദിവസം ഥാര്‍ ജീപ്പിലെത്തി. 16 മുതല്‍ 20 ലക്ഷം രൂപ വിലയുളള ഈ വാഹനം കുട്ടനാട് ആര്‍ടിഒ രജിസ്‌ട്രേഷനില്‍ കുഞ്ഞുമോളെന്ന വ്യക്തിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇടത്തരം സാമ്പത്തിക പശ്ചാത്തലത്തിലുള്ള സുനിക്ക് എവിടെ നിന്നാണ് ഈ ആഢംബര വാഹനങ്ങള്‍ എന്നും ചര്‍ച്ചയാകുകയാണ്.