മദ്യപിച്ച് കാലില്‍ ചവിട്ടിയതിലുള്ള ദേഷ്യം വാക്കു തര്‍ക്കത്തിലെത്തി ; 52 കാരനെ കുത്തിക്കൊന്ന് 27കാരന്‍

മദ്യപിച്ച് കാലില്‍ ചവിട്ടിയതിലുള്ള ദേഷ്യം വാക്കു തര്‍ക്കത്തിലെത്തി ; 52 കാരനെ കുത്തിക്കൊന്ന് 27കാരന്‍
മദ്യപിച്ച് കാലില്‍ ചവിട്ടിയതിലുള്ള ദേഷ്യത്തിന് 52 കാരനെ കുത്തിക്കൊന്ന് 27കാരന്‍. ബെംഗളൂരുവിലാണ് സംഭവം. മൂര്‍ത്തി എന്ന 52കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയല്‍വാസിയായ 27കാരന്‍ കീര്‍ത്തിയാണ് സംഭവത്തില്‍ അറസ്റ്റിലായത്. ബെംഗളൂരുവിലെ സൊന്നേനഹള്ളിയിലെ താമസക്കാരാണ് ഇരുവരും.

ഞായറാഴ്ച പിതൃ പക്ഷ ചടങ്ങുമായി ബന്ധപ്പെട്ട് മൂര്‍ത്തിയുടെ സഹോദരന്‍ അയാളുടെ വീട്ടില്‍ വച്ച് ഒരു പാര്‍ട്ടി നടത്തിയിരുന്നു. ഇതിലേക്ക് കീര്‍ത്തിയും മൂര്‍ത്തിയും അടക്കമുള്ളവര്‍ എത്തിയിരുന്നു. മദ്യപിച്ച് ലക്കുകെട്ടിരിക്കെ നടക്കുന്നതിനിടയില്‍ മൂര്‍ത്തി കീര്‍ത്തിയുടെ കാലില്‍ ചവിട്ടിയിരുന്നു. മദ്യ ലഹരിയില്‍ ആയിരുന്ന കീര്‍ത്തി ഇതിനേ ചൊല്ലി 52കാരനുമായി തര്‍ക്കത്തിലായി. വഴക്കായതോടെ കീര്‍ത്തി വീട്ടില്‍ നിന്ന് പുറത്ത് പോയി. അല്‍പനേരത്തിനുള്ളില്‍ മടങ്ങി എത്തിയ കീര്‍ത്തി മൂര്‍ത്തിയെ കത്തിവച്ച് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് 52കാരന്‍ നിലത്ത് വീണതോടെ യുവാവ് സംഭവ സ്ഥലത്ത് നിന്ന് മുങ്ങി,ഇയാളെ പൊലീസ് പിന്നീട് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.

കീര്‍ത്തി ഓണ്‍ലൈനില്‍ വാങ്ങിയ കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് ആരോപിക്കുന്നത്. സംഭവത്തില്‍ കൊലപാതകത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ മൂര്‍ത്തിയും കീര്‍ത്തിക്കും ഇടയില്‍ സാമ്പത്തിക ഇടപാടിനേ ചൊല്ലി തര്‍ക്കം നില നിന്നിരുന്നതായാണ് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

Other News in this category



4malayalees Recommends