ഞാന്‍ പ്ലേറ്റ് കഴുകിയാല്‍ ദേഷ്യമാണ്, അടുക്കളയില്‍ കയറാന്‍ സമ്മതിക്കില്ല; സ്വാസികയെ കുറിച്ച് പ്രേം

ഞാന്‍ പ്ലേറ്റ് കഴുകിയാല്‍ ദേഷ്യമാണ്, അടുക്കളയില്‍ കയറാന്‍ സമ്മതിക്കില്ല; സ്വാസികയെ കുറിച്ച് പ്രേം
നടന്‍ പ്രേം ജേക്കബുമായുള്ള വിവാഹത്തിന് മുമ്പ് വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങണം എന്ന് സ്വാസിക പറഞ്ഞത് ഏറെ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് സ്വാസിക സീരിയസ് ആയി തന്നെ പറഞ്ഞതാണെന്ന് വ്യക്തമാക്കുകയാണ് പ്രേം ഇപ്പോള്‍.

സ്വാസിക രാവിലെ എഴുന്നേറ്റ് തന്റെ കാല്‍ തൊട്ടുതൊഴാറുണ്ട് എന്നാണ് പ്രേം തുറന്നു പറഞ്ഞിരിക്കുന്നത്. താന്‍ ഇതുപോലെ തന്നെ തിരിച്ച് ചെയ്യും. നീ ചെയ്യുന്നതൊക്കെ കൊള്ളാം ഞാനും ചെയ്യുമെന്ന് പറയും. ഞാന്‍ വെറുതെ ഇരിക്കുമ്പോള്‍ ഇവള്‍ ഓടിവന്ന് കാല് പിടിച്ചിട്ട് അങ്ങ് പോകും. ഞാന്‍ പുറകെ പോയി തിരിച്ച് അതുപോലെ ചെയ്യും.

പുതിയ സിനിമകള്‍, പരസ്യങ്ങള്‍ക്ക് ഒക്കെ പോകുന്ന സമയത്താകും ഏറ്റവും കൂടുതലും അങ്ങനെ ചെയ്യുന്നത്. സിനിമയില്‍ കാണുന്നത് പോലെ ചായ എടുത്ത് തരുന്നു. കഴിക്കാന്‍ വിളമ്പി തരുന്നു. ഞാന്‍ കഴിച്ച പ്ലേറ്റില്‍ ഭക്ഷണം കഴിക്കുന്നു. ആ കണ്‍സപ്റ്റ് ആണ് സ്വാസികയ്ക്ക് ഇപ്പോഴും.

ഞാന്‍ പ്ലേറ്റ് കഴുകി കഴിഞ്ഞാല്‍ പിന്നെ ദേഷ്യമാണ്. എന്റെ ഒരു വിശ്വാസവും ഇഷ്ടവുമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ അതില്‍ നിന്നും മാറില്ല എന്നാണ് ഇതിന് മറുപടിയായി സ്വാസിക പറയാറുള്ളത്. തന്നെ കിച്ചണില്‍ കേറാന്‍ സമ്മതിക്കില്ല. അഥവാ കയറിയാല്‍ അവിടെ പോയിരിക്ക് എന്ന് പറയും എന്നാണ് പ്രേം പറയുന്നത്.

Other News in this category



4malayalees Recommends