അജ്മാനില്‍ ടാക്‌സി നിരക്ക് കുറച്ചു

അജ്മാനില്‍ ടാക്‌സി നിരക്ക് കുറച്ചു
അജ്മാനില്‍ ടാക്‌സി നിരക്ക് കുറച്ചു. ഇന്ധന വില കുറഞ്ഞതോടെയാണ് ടാക്‌സി നിരക്ക് കുറച്ചിരിക്കുന്നത്. അജ്മാന്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ടാക്‌സി നിരക്കിളവ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കിലോമീറ്ററിന് 1.75 ദിര്‍ഹമായിരിക്കും ടാക്‌സി യാത്രക്കാര്‍ നല്‍കേണ്ടത്. കഴിഞ്ഞമാസം നിരക്ക് ഇത്തിരി കൂടുതല്‍ ആയിരുന്നു. കിലോമീറ്ററിന് 1.80 ദിര്‍ഹമായിരുന്നു നല്‍കിയിരുന്നത്. കഴിഞ്ഞ മാസത്തെ നിരക്കിനേക്കാള്‍ ഈ മാസത്തെ നിരക്ക്. അഞ്ച് ഫില്‍സാണ് കുറച്ചിരിക്കുന്നത്. അജ്മാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ രണ്ട് മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ടാക്‌സി നിരക്കില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇന്ധന വില പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends