വടക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം തുടരുന്നു ; ഹമാസ് നേതാവ് കൊല്ലപ്പെട്ടു ; യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലബനനിലെ 24 ഗ്രാമങ്ങള്‍ക്കുകൂടി ഒഴിയാന്‍ നിര്‍ദേശം

വടക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണം തുടരുന്നു ; ഹമാസ് നേതാവ് കൊല്ലപ്പെട്ടു ; യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലബനനിലെ 24 ഗ്രാമങ്ങള്‍ക്കുകൂടി ഒഴിയാന്‍ നിര്‍ദേശം
വടക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് നേതാവ് കൊല്ലപ്പെട്ടു. ഹമാസ് സൈനിക വിഭാഗം നേതാവ് സയീദ് അത്തല്ല അലിയാണ് കൊല്ലപ്പെട്ടത്. ബെഡ്ദാവിയിലെ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്.

സയീദ് അത്തല്ല അല്ലിയുടെ മരണം ഹമാസ് സ്ഥിരീകരിച്ചു. സയീദ് അത്തല്ലയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി ഹമാസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആക്രമണത്തില്‍ സയീദിന്റെ മൂന്ന് ബന്ധുക്കളും കൊല്ലപ്പെട്ടുവെന്നും ഹമാസ് അറിയിച്ചു. സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 2000 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 127 പേര്‍ കുട്ടികളും 261 പേര്‍ സ്ത്രീകളുമാണ്,

അതിനിടെ യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലബനനിലെ 24 ഗ്രാമങ്ങള്‍ക്കുകൂടി ഒഴിയാന്‍ നിര്‍ദേശം നല്‍കി ഇസ്രയേല്‍. ജനങ്ങള്‍ പ്രദേശത്തുനിന്ന് അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടിരിക്കുന്നത്.

ഹിസ്ബുള്ളയുമായി അതിര്‍ത്തികടന്ന് കരയുദ്ധം ആരംഭിച്ചതിനു ശേഷം ഇന്നലെയാണ് ഇസ്രയേല്‍ സൈന്യം കൂടുതല്‍ പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. 2006ലെ ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തിനു ശേഷം യുഎന്‍ ബഫര്‍സോണായി പ്രഖ്യാപിച്ച മേഖലയാണിത്. കരയുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം.

അതേസമയം, ഇറാന്‍ മിസൈല്‍ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലേക്ക് ഏറ്റവും പ്രഹരശേഷിയുള്ള യുദ്ധക്കപ്പല്‍ അമേരിക്ക അയച്ചു. പശ്ചിമേഷ്യയില്‍ തുറന്ന യുദ്ധത്തിലേക്ക് സംഘര്‍ഷം നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടെയാണ് യുഎസിന്റെ നിര്‍ണായക നീക്കം. മേഖലയില്‍ കൂടുതല്‍ സൈനികരെയും അടിയന്തരമായി വിന്യസിച്ചിട്ടുണ്ട്.

യുഎസ് നേവിയുടെ കൈവശമുള്ള ഏറ്റവും വലിയ രണ്ടാമത്തെ യുദ്ധക്കപ്പലാണ് മിഡില്‍ ഈസ്റ്റിലേക്ക് എത്തുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിയാണ് ഇസ്രയേലിനെതിരായ ഇറാന്‍ ആക്രമണം പ്രതിരോധിക്കാന്‍ അയച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends