ഡോക്ടറേറ്റ് കിട്ടിയ അബ്ദുള്ളക്കുട്ടിയാണ് കെ ടി ജലീല്‍, പിണറായി വിജയന്‍ നടത്തുന്ന നാടകങ്ങളിലെ കോമാളി വേഷം കെട്ടി ആടുകയാണ് ; വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

ഡോക്ടറേറ്റ് കിട്ടിയ അബ്ദുള്ളക്കുട്ടിയാണ് കെ ടി ജലീല്‍, പിണറായി വിജയന്‍ നടത്തുന്ന നാടകങ്ങളിലെ കോമാളി വേഷം കെട്ടി ആടുകയാണ് ; വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
കെ.ടി. ജലീല്‍ എം.എല്‍.എക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഡോക്ടറേറ്റ് കിട്ടിയ അബ്ദുല്ലക്കുട്ടിയാണ് ജലീല്‍ എന്ന് രാഹുല്‍ വിമര്‍ശിച്ചു. പിണറായി വിജയന്‍ നടത്തുന്ന നാടകങ്ങളിലെ കോമാളി വേഷം കെട്ടി ആടുകയാണ് അദ്ദേഹം. ജലീല്‍ ഒളിച്ചു കടത്തുന്നത് സംഘ്പരിവാര്‍ വാദമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടി.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ടുള്ള ശ്രീ കെ.ടി ജലീലിന്റെ വാദങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

എന്തൊക്കെയാണ് അദ്ദേഹം വിളിച്ച് കൂവുന്നത്?

ഒരു നാടിനെയും ഒരു സമുദായത്തെയും ഇകഴ്ത്തി, തങ്ങള്‍ക്ക് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നഷ്ടമായ ഭൂരിപക്ഷ വോട്ടിനെ തിരിച്ച് പിടിക്കാന്‍ പിആര്‍ ഏജന്‍സിയുടെ സഹായത്തോടെ

ശ്രീ പിണറായി വിജയന്‍ നടത്തുന്ന നാടകങ്ങളിലെ കോമാളി വേഷം കെട്ടി ആടുകയാണ് ശ്രീ ജലീല്‍.

അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ ഒളിച്ചു കടത്തുന്നത്, മുസ്ലിം സമുദായംഗങ്ങളാണ് സ്വര്‍ണ്ണക്കടത്ത് നടത്തുന്നത് എന്ന കടുത്ത സംഘ പരിവാര്‍ വാദം തന്നെയാണ്. പാണക്കാട് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണം എന്നൊക്കെ ശ്രീ ജലീല്‍ പറയുന്നത് അദ്ദേഹത്തിന്റെ ബോധമില്ലായ്മയില്‍ നിന്നല്ല, തികഞ്ഞ ബോധത്തോടെ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ വേണ്ടിത്തന്നെയാണ്.

CPM ന് വേണ്ടി നിലവില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്ന ശ്രീ ജലീല്‍ വലിയ താമസമില്ലാതെ BJPക്ക് വേണ്ടി തന്നെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കി തുടങ്ങും.

ചുരുക്കി പറഞ്ഞാല്‍ ഡോക്ടറേറ്റ് കിട്ടിയ അബ്ദുള്ളക്കുട്ടിയാണ് ജലീല്‍.

ഇദ്ദേഹത്തിന്റെ നാവ് നിയന്ത്രിക്കാന്‍ നേതാക്കള്‍ ഇടപെടില്ല കാരണം അവര്‍ക്കും താല്പര്യമുള്ള കാര്യം തന്നെയാണ് ഇദ്ദേഹം നിലവില്‍ പറയുന്നത്. ഇദ്ദേഹത്തെ നിയന്ത്രിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറായില്ലെങ്കില്‍ ശ്രീ ജലീല്‍ നാടിന് ബാധ്യതയാകും.



Other News in this category



4malayalees Recommends