നടന്‍ സിദ്ദിഖിനെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു

നടന്‍ സിദ്ദിഖിനെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തു
ബലാത്സംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ നടന്‍ സിദ്ദിഖിനെ വിട്ടയച്ചു. മൂന്ന് മണിക്കൂറാണ് സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയാണുണ്ടായത്. ശനിയാഴ്ച വീണ്ടും ഹാജരാകണം.

തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ ഹാജരായ സിദ്ദിഖിനെ, ഹാജരാകാന്‍ ആവശ്യപ്പെട്ട സ്ഥലം ഇതല്ലെന്ന് കാട്ടി ഇവിടെ നിന്നും കന്റോണ്‍മെന്റ് സ്റ്റേഷന്റെ ഭാഗമായ കണ്‍ട്രോള്‍ സെന്ററിലേക്ക് മാറ്റിയിരുന്നു.

സുപ്രീംകോടതി ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കാത്ത സാഹചര്യത്തില്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നല്‍കിയത്. ഇതിന് പിന്നാലെയാണ് ഹാജരാകാന്‍ നടന് പൊലീസ് നോട്ടീസ് നല്‍കിയത്. 22ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോള്‍ കത്ത് നല്‍കിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.

Other News in this category



4malayalees Recommends