ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലെബനനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള തിരക്കിലാണ് അധികൃതര്‍. ഓസ്‌ട്രേലിയ 48 മണിക്കൂറിനുള്ളില്‍ 904 പേരെയാണ് നാട്ടിലേക്ക് മടക്കികൊണ്ടുവന്നത്.
ഒക്ടോബര്‍ 7ന് ബെയ്‌റൂട്ടില്‍ നിന്ന് രണ്ടുവിമാനങ്ങള്‍ കൂടി പുറപ്പെടും.
സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ പേരെ കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
3750 പേര്‍ ലെബനനില്‍ നിന്നു ഓസ്‌ട്രേലിയയിലേക്ക് മടങ്ങിവരാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ലെബനന്‍ സുരക്ഷിതമല്ലെന്നും എത്രയും വേഗം രാജ്യം വിട്ട് നാട്ടിലേക്ക് മടങ്ങണമെന്നുമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.