കോഴിക്കോട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

കോഴിക്കോട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കള്‍ അറസ്റ്റില്‍
മുക്കത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 3 പേര്‍ അറസ്റ്റില്‍. കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണ് പിടിയിലായത്. ഇതില്‍ ഇതര സംസ്ഥാന തൊഴിലാളിയും ഉള്‍പ്പെട്ടിട്ടുണ്ട്.

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 15 കാരിയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവശിപ്പിച്ചപ്പോഴാണ് ആറു മാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാവിന്റെ സുഹൃത്തുക്കളായ ആസാം സ്വദേശി മോമന്‍ അലി, മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടീരി സ്വദേശികളായ മുഹമ്മദ് അനസ്, യുസുഫ് എന്നിവരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളെ താമരശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരം ചൈല്‍ഡ് കെയറിലേക്ക് മാറ്റി. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വിദ്യാര്‍ത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുക്കം പൊലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.

Other News in this category



4malayalees Recommends