നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നില്ലെങ്കില്‍ തറയില്‍ ഇരിക്കുമെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഇന്ന് സഭയില്‍ എത്തില്ല പകരം നാളെ നടക്കുന്ന നിയമസഭാസമ്മേളനത്തില്‍ ജീവനുണ്ടെങ്കില്‍ പങ്കെടുക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു.
പ്രതിപക്ഷത്ത് ഇരിക്കാന്‍ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് തീരുമാനം എങ്കില്‍ തറയില്‍ ഇരിക്കാനാണ് തന്റെ തീരുമാനം. തറ അത്ര മോശം സ്ഥലമല്ലെന്നും പിവി അന്‍വര്‍ പറഞ്ഞു. എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു വേണ്ടത്.ഡിജിപി ആദ്യം കൊടുത്ത റിപ്പോര്‍ട്ട് സസ്പെന്‍ഡ് ചെയ്യണമെന്നതായിരുന്നു. അത് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് പ്രവര്‍ത്തകരുടെ ആഗ്രഹം നോക്കിയാണെന്നും പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.