എന്തൊക്കെയാഡാ ഇവിടെ നടക്കുന്നത്? 'ഹ..ഹ..ഹ..ഹു,ഹു...' പ്രയാഗയുടെ പുതിയ ഇന്‍സ്റ്റാ സ്റ്റോറി; ചര്‍ച്ചയാകുന്നു

എന്തൊക്കെയാഡാ ഇവിടെ നടക്കുന്നത്? 'ഹ..ഹ..ഹ..ഹു,ഹു...' പ്രയാഗയുടെ പുതിയ ഇന്‍സ്റ്റാ സ്റ്റോറി; ചര്‍ച്ചയാകുന്നു
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്നതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് നടി പ്രയാഗ മാര്‍ട്ടില്‍. കേസില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് 'ഹ..ഹാ..ഹി..ഹു!' എന്നെഴുതിയ ഒരു ഫോട്ടോ ഫ്രെയ്മിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.

നിലവിലെ സംഭവവികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഈ ഇന്‍സ്റ്റാ സ്റ്റോറി എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഓം പ്രകാശിനെ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള അന്വേഷണത്തിലാണ് സിനിമാ താരങ്ങളും ഇയാള്‍ ഉണ്ടായിരുന്ന ഹോട്ടല്‍ മുറിയില്‍ എത്തിയെന്നും ഹോട്ടലില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയത്.

ഓം പ്രകാശിനെ കാണാനെത്തിയ സിനിമാ താരങ്ങളില്‍ രണ്ടു പേര്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരടക്കം ഇരുപതോളം പേരാണ് ഓം പ്രകാശിന്റെ മുറിയിലെത്തിയത്. താരങ്ങളെ ഓം പ്രകാശിന് പരിചയപ്പെടുത്തിയത് എളമക്കര സ്വദേശിയായ ബിനു ജോസഫ് എന്നയാളാണ്.

Other News in this category



4malayalees Recommends