ഭാരതത്തിന്റെ പ്രാദേശിക അഖണ്ഡതയെ മാനിക്കണമെന്ന് കാനഡ. ഇന്ത്യ ഒന്നാണെന്നും അതിന്റെ സമഗ്രത തിരിച്ചറിയണമെന്നും കനേഡിയന്‍ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഡേവിഡ് മോറിസണ്‍ വ്യക്തമാക്കി. കാനഡയുടെ നയം അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ്
സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഗുരുതര ആരോപണം നയതന്ത്ര ബന്ധം വഷളാക്കിയതിന് പിന്നാലെയാണ് കാനഡയുടെ പരാമര്‍ശം.
ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിക്ക് തുല്യമായ പദവി വഹിക്കുന്നയാളാണ് മോറിസണ്‍. ഇന്ത്യയും കാനഡയുമായി നിജ്ജാര്‍ വിഷയത്തില്‍ സ്വകാര്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒട്ടാവയിലെ ഫോറിന്‍ ഇന്റര്‍ഫെറന്‍സ് കമ്മിഷന് മുന്നില്‍ ഹാജരായപ്പോഴാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്.
ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവനായിരുന്ന നിജ്ജാര്‍, 2023 ജൂണില്‍ യുഎസ്-കാനഡ അതിര്‍ത്തിയില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങളുമായി കനേഡിയന്‍ പ്രധാനമന്ത്രി രംഗത്ത് വന്നത്. നിജ്ജാറിന്റെ മരണത്തില്‍ ഇന്ത്യന്‍ രഹസ്യന്വേഷണ
ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. പിന്നാലെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഉന്നത ഉദ്യോഗസ്ഥനെ യാതൊരു തെളിവുകളുമില്ലാതെ കാനഡ പുറത്താക്കി. ഇതിന് മറുപടിയായി കാനഡയുടെ ഇന്റലിജന്‍സ് സര്‍വീസ് തലവനെ ഇന്ത്യയും പുറത്താക്കി. ഇതോടെ ഇരു രാജ്യങ്ങളും
തമ്മിലുള്ള ബന്ധം ശിഥിലമാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് അനുനയ ചര്‍ച്ചകളും പ്രസ്താവനകളും കാനഡ നടത്തുന്നത്.