നാസി സല്യൂട്ട് നിരോധിച്ച നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമായി നാസി സല്യൂട്ട് ചെയ്തയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. ജേക്കബ് ഹെര്‍സാന്റ് എന്ന 25 കാരനെയാണ് 2023 ഒക്ടോബര്‍ 27 കൗണ്ടി കോടതിയ്ക്ക് മുന്നില്‍ നാസി സല്യൂട്ട് ചെയ്തതിന്റെ പേരില്‍ കേസെടുത്തത്.
നാസി സല്യൂട്ട് നിരോധിച്ച് ആറുദിവസത്തിന് ശേഷമായിരുന്നു ഇത്.
ഓസ്‌ട്രേലിയ വെള്ളക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നും ഹിറ്റ്‌ലറിനെ അഭിവാദ്യം അര്‍പ്പിക്കുന്നതായും ഇയാള്‍ പറയുന്നതിന്റെ വീഡിയോയും കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ കുറ്റസമ്മതം നടത്താന്‍ ഹോര്‍സാന്റ് കോടതിയില്‍ തയ്യാറായില്ല. നാസി സല്യൂട്ട് ചെയ്തിട്ടില്ലെന്നും അഥവ ചെയ്താലും അതൊരു നിയമപരമായ രാഷ്ട്രീയ അഭിപ്രായ പ്രകടനം മാത്രമാണെന്നും ഹെര്‍സാന്റ് അഭിപ്രായപ്പെട്ടു. പൊലീസ് കാണില്ലെന്ന പ്രതീക്ഷയില്‍ ഇനിയും സല്യൂട്ട് ചെയ്യുമെന്നും ഹെര്‍സാന്റ് മാധ്യമങ്ങളോട് പറഞ്ഞു. 12 മാസം ജയില്‍ ശിക്ഷയും 23000 ഡോളര്‍ വരെ പിഴയും കിട്ടാവുന്ന തെറ്റാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.