യുഎഇയില്‍ ഓണ്‍ലൈനില്‍ പോസ്റ്റിടുമ്പോഴും ഷെയര്‍ ചെയ്യുമ്പോഴും ജാഗ്രതാ നിര്‍ദ്ദേശം

യുഎഇയില്‍ ഓണ്‍ലൈനില്‍ പോസ്റ്റിടുമ്പോഴും ഷെയര്‍ ചെയ്യുമ്പോഴും ജാഗ്രതാ നിര്‍ദ്ദേശം
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോഴും മറ്റു വിവരങ്ങള്‍ നല്‍കുമ്പോഴും തികഞ്ഞ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ. വ്യാജമാണെന്ന് വ്യക്തമായ ഒരു പോസ്റ്റ് ഫോര്‍വേഡ് ചെയ്യുകയോ, ആളുകളെ ട്രോളുകയോ ഒക്കെ ചെയ്യുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

യുഎഇയില്‍, അത്തരം പെരുമാറ്റത്തിന് കടുത്ത ശിക്ഷ ലഭിക്കും. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ കിംവദന്തികള്‍ പ്രചരിപ്പിക്കുകയോ ഓണ്‍ലൈനില്‍ ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നത് തടവ് ശിക്ഷ ഉള്‍പ്പെടെയുള്ള ഗൗരവതരമായ നടപടികള്‍ ക്ഷണിച്ചുവരുത്താന്‍ ഇടയാക്കുന്ന നിയമ ലംഘനമാണെന്നും അധികൃതര്‍ അറിയിച്ചു.

യുഎഇ ഈയിടെയായി രാജ്യത്ത് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 2024 ജൂലൈ മുതല്‍, ലൈസന്‍സില്ലാതെ സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്നവര്‍ക്കും പരസ്യം ചെയ്യുന്നവര്‍ക്കും പരസ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തുന്ന ഒരു നിയമം അബൂദാബി കൊണ്ടുവന്നിരുന്നു.

Other News in this category



4malayalees Recommends