നെഗറ്റീവ് കമന്റില്‍ ആദ്യം വിഷമിച്ചു,മെയിന്‍സ്ട്രീം സിനിമയിലേക്ക് എത്തിയതിന്റെ അനന്തരഫലമാകും വിമര്‍ശനങ്ങള്‍ എന്ന് പിന്നീട് മനസിലായി ; തൃപ്തി

നെഗറ്റീവ് കമന്റില്‍ ആദ്യം വിഷമിച്ചു,മെയിന്‍സ്ട്രീം സിനിമയിലേക്ക് എത്തിയതിന്റെ അനന്തരഫലമാകും വിമര്‍ശനങ്ങള്‍ എന്ന് പിന്നീട് മനസിലായി ; തൃപ്തി
അനിമല്‍ എന്ന സിനിമയിലെ ഗ്ലാമര്‍ റോളിലൂടെ ബോളിവുഡില്‍ തൃപ്തി തരംഗം സൃഷ്ടിച്ചിരുന്നു. പിന്നാലെ എത്തിയ സിനിമകളില്‍ എല്ലാം തൃപ്തി ഗ്ലാമര്‍ റോളുകളിലാണ് എത്തിയത്. ഇതോടെ നടിയെ ബോളിവുഡ് ഒരു ഗ്ലാമര്‍ ശരീരമായി മാത്രം കാണുന്നുവെന്ന വിമര്‍ശനങ്ങളും എത്തിയിരുന്നു.

2017ല്‍ പോസ്റ്റര്‍ ബോയ്സ് എന്ന ചിത്രത്തിലൂടെയാണ് തൃപ്തിയുടെ തുടക്കം എങ്കിലും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അനിമല്‍ എന്ന സിനിമയിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ സോയ എന്ന കഥാപാത്രം ഹിറ്റ് ആയതോടെ നാഷണല്‍ ക്രഷ് എന്ന വിശേഷണവും തൃപ്തിക്ക് ലഭിച്ചു.

എന്നാല്‍ സിനിമയ്ക്ക് ശേഷം ഏറെ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും തൃപ്തിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മോശം കമന്റുകള്‍ കണ്ട് രണ്ട്-മൂന്ന് ദിവസം താന്‍ നിര്‍ത്താതെ കരഞ്ഞിട്ടുണ്ട് എന്നാണ് തൃപ്തി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ എന്തൊക്കെയാണ് എഴുതി കൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് കരയുകയായിരുന്നു.

ഓണ്‍ലൈനില്‍ എത്തിയ ചില പരാമര്‍ശങ്ങള്‍ വളരെ ക്രൂരമായിരുന്നു. ആ വേദനകളില്‍ നിന്നും പുറത്തുവരാന്‍ സഹായിച്ചത് തന്റെ സഹോദരിയാണ്. എത്രത്തോളം കഷ്ടപ്പെട്ടാണ് കരിയറില്‍ വിജയം നേടിയതെന്ന് അവള്‍ എന്നെ ഓര്‍മിപ്പിച്ചു, അത് നെഗറ്റിവിറ്റികളില്‍ നിന്നും പുറത്തേക്ക് കടക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കി തന്നു.

ട്രോമയില്‍ നിന്നും പുറത്തേക്ക് കടക്കാനായി ചിലപ്പോള്‍ കരയുന്നതാണ് നല്ലത്. കരഞ്ഞതിന് ശേഷം ഞാന്‍ ബെറ്റര്‍ ആയി. അനിമലിന് മുമ്പ് വിമര്‍ശനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഞാന്‍ മെയിന്‍സ്ട്രീം സിനിമയിലേക്ക് എത്തിയതിന്റെ അനന്തരഫലമാകും വിമര്‍ശനങ്ങള്‍ എന്ന് എനിക്ക് മനസിലായി എന്നാണ് തൃപ്തി പറയുന്നത്.

Other News in this category



4malayalees Recommends