ഓസ്‌ട്രേലിയയിലെ പൊതുവിദ്യാലയങ്ങളുടെ നടത്തിപ്പിനായി ഫണ്ടിങ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യമുയരുന്നു

ഓസ്‌ട്രേലിയയിലെ പൊതുവിദ്യാലയങ്ങളുടെ നടത്തിപ്പിനായി ഫണ്ടിങ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യമുയരുന്നു
ഓസ്‌ട്രേലിയയിലെ പൊതുവിദ്യാലയങ്ങളുടെ നടത്തിപ്പിനായി ഫണ്ടിങ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു. പൊതു വിദ്യാലയങ്ങള്‍ക്കായി 1.6 ബില്യണ്‍ ഡോളര്‍ അധിക ഫെഡറല്‍ ബഡ്ജറ്റ് ഫണ്ടിങ് ഉടന്‍ നടപ്പാക്കണമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ ആവശ്യം.

12 വര്‍ഷം മുമ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊതുവിദ്യാലയങ്ങളുടെ മികച്ച നടത്തിപ്പിന് അധിക സഹായം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നടപ്പിലാക്കിയ നികുതി ഇളവ് സാധാരണക്കാര്‍ക്ക് ഗുണം ചെയ്തില്ലെന്നും വിമര്‍ശനമുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തി പഠന നിലവാരവും മെച്ചപ്പെടുത്തണമെന്നാണ് സര്‍ക്കാരിനോടുള്ള ആവശ്യം.

Other News in this category



4malayalees Recommends