ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രിയുടെ ഓഫീസില്‍ ബുള്ളിയിങ് നടക്കുന്നുവെന്ന പരാതിയുമായി മുതിര്‍ന്ന ജീവനക്കാരി രംഗത്തെത്തി. ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍സിന്റെ ഓഫീസിലെ ജീവനക്കാരിയാണ് പരാതിക്കാരി. ചീഫ് ഓഫ് സ്റ്റാഫ് ജോ ടാണസ്‌കിയാണ് പരാതി ഉന്നയിച്ചത്.
ഉപപ്രധാനമന്ത്രിയോട് പരാതി ഉന്നയിച്ച ശേഷം തന്നെ ഓഫീസിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
ഏപ്രില്‍ മാസത്തിന് ശേഷം റിച്ചാര്‍ഡ് മാര്‍സുമായി സംസാരിച്ചിട്ടില്ലെന്നും തന്നെ പുറത്താക്കിയതിന് തുല്യമാണ് സ്ഥിതിയെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ ബുള്ളിയിങ്ങില്‍ റിച്ചാര്‍ഡ് മാര്‍സിന് പങ്കുള്ളതായി അവര്‍ ആരോപിച്ചിട്ടില്ല.
കടുത്ത സമ്മര്‍ദ്ദവും മാനസിക വിഷമവുമാണ് താന്‍ അനുഭവിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അതേസമയം മന്ത്രിമാരുടെ പെരുമാറ്റചട്ടം പൂര്‍ണമായി പാലിച്ചുകൊണ്ടാണ് പരാതി കൈകാര്യം ചെയ്തതെന്നും ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി റിച്ചാര്‍ഡ് മാര്‍സ് പ്രതികരിച്ചു.