ഓസ്‌ട്രേലിയയില്‍ ഇനി മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ലയനം കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്‍ പരിശോധിക്കും. ബിസിനസ് രംഗത്തെ കുത്തക വത്കരണം ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ബിസിനസ് ലയനം പരിശോധിക്കാന്‍ സര്‍ക്കാര്‍ പുതിയനിയമം കൊണ്ടുവരുന്നത്. ഇതിനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ചെറുകിട സ്ഥാപനങ്ങളെ ഏറ്റെടുത്ത് വലിയ കുത്തക സൂപ്പര്‍മാര്‍ക്കറ്റുകള്‍ കുത്തകയുണ്ടാക്കുന്നത് വലിയ വിമര്‍ശനത്തിനിടയാക്കുന്നുണ്ട്.
വലിയ വാഗ്ദാനങ്ങള്‍ നല്‍കി സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാര്‍ ജനങ്ങളെ പറ്റിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ഞൂറു മില്യണ്‍ വിറ്റുവരവുള്ള കമ്പനികള്‍ പത്തു മില്യണ്‍ വിറ്റുവരവുള്ള കമ്പനികളെ ഏറ്റെടുക്കുമ്പോള്‍ ഇനി പരിശോധനകള്‍ക്ക് വിധേയമാകും.
നേരത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രഖ്യാപിക്കുന്ന കള്ളത്തരങ്ങള്‍ക്കെതിരെയും സര്‍ക്കാര്‍ വിമര്‍ശനം നടത്തിയിരുന്നു. ഉപഭോക്താക്കളെ വില കൂട്ടി ഓഫര്‍ നല്‍കുന്നെന്ന പേരില്‍ പറ്റിക്കുകയാണെന്നും ഇത് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.