സൗദിയില്‍ ഒരു മാസത്തിനുള്ളില്‍ 23,435 നിയമലംഘകര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചതായി സൗദി പാസ്പോര്‍ട്ട് (ജവാസത്) ഡയറക്ടറേറ്റ് അറിയിച്ചു. താമസം, തൊഴില്‍, അതിര്‍ത്തി എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനത്തിന് പിടിയിലായ വിദേശികളും സ്വദേശികളുമായവര്‍ക്ക് എതിരെയാണ് ശിക്ഷാനടപടി സ്വീകരിച്ചത്.
തടവ്, പിഴ, നാടുകടത്തല്‍ തുടങ്ങിയ ശിക്ഷാവിധികളാണ് സ്വീകരിച്ചത്. നിയമലംഘകര്‍ക്ക് ഗതാഗത, താമസ സൗകര്യങ്ങള്‍, തൊഴില്‍ എന്നിവ നല്‍കല്‍ കുുറ്റകരമാണെന്നും അതില്‍നിന്ന് നിയമാനുസൃത താമസക്കാരായ വിദേശികളും സ്വദേശി പൗരന്മാരും അകന്നുനില്‍ക്കണമെന്നും ഡയറക്ടറേറ്റ് ഓര്‍മ്മിപ്പിച്ചു. ജോലി, പാര്‍പ്പിടം, ഗതാഗതം എന്നിവ കണ്ടെത്താന്‍ അവരെ സഹായിക്കുന്നതുപോലുള്ള ഒരു തരത്തിലുള്ള സഹായവും നല്‍കരുതെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.