തിരുവനന്തപുരത്ത് മുരിന്‍ ടൈഫസ് രോഗ ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 75കാരനാണ് രോഗം പിടിപെട്ടത്. ഈഞ്ചക്കല്‍ എസ്പി മെഡി ഫോര്‍ട്ട് ആശുപത്രയിലാണ് രോഗി ചികിത്സയില്‍ ഉള്ളത്.
വെല്ലൂര്‍ സിഎംസിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മുരിന്‍ ടൈഫസ് എന്നത് ഒരു ബാക്ടീരിയ രോഗമാണ്. ചെള്ള് പനിക്ക് സമാനമായ രോഗമാണിത്.
മൃഗങ്ങളില്‍ കാണുന്ന സാധാരണ ചെള്ള് പോലെയുള്ളവയല്ല, മറിച്ച് പ്രേത്യേകതാരമായ ചെള്ളാണ് ഈ രോഗം പടര്‍ത്തുന്നത്. അപൂര്‍വമായി മാത്രമാണ് ഇന്ത്യയില്‍ ഈ രോഗം റിപ്പോട്ട് ചെയ്യപെടുന്നത്. മുരിന്‍ ടൈഫസ് മനുഷ്യനില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല.