നടനും കോമഡി താരവുമായ കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം നേരിടുന്ന ഒരു വ്യക്തിയാണ് ഭാര്യ രേണു. സുധിയുടെ മരണശേഷം രേണുവിന് നേരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ പലപ്പോഴും പരിധി വിടാറുണ്ട്. കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകനെ രേണു വീട്ടില്‍ നിന്നും ഇറക്കിവിട്ടുവെന്ന് വരെ സോഷ്യല്‍ മീഡിയ വ്യാജ പ്രചരണം നടത്തിയിരുന്നു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ കമന്റുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. താന്‍ എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമര്‍ശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് രേണു പങ്കുവെച്ചിരിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ ഉള്ള വഴി ഒന്നെങ്കില്‍ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കില്‍ മറ്റൊരു വിവാഹം കഴിക്കുകയാണെന്നാണ് രേണു സുധി പറയുന്നത്. നേരത്തേയും തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തിനെതിരെ രേണു സുധി രംഗത്തെത്തിയിരുന്നു.
''ഒന്നിനും ഞാന്‍ ഇല്ല. എന്നാ തെറ്റാ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാന്‍ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലേ? എല്ലാം കുറ്റമാ. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കില്‍ ജീവിതം അവസാനിപ്പിക്കും അല്ലേല്‍ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേള്‍ക്കാന്‍ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്നാ ചെയ്താലും പറഞ്ഞാലും കുറ്റം. ഞാന്‍ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവര്‍ തന്നെ കരണം.
ശരിക്കും മടുത്തിട്ട് തന്നെയാണ് സ്റ്റോറി ഇട്ടതെന്നും രേണു പറയുന്നു. വേറെ കെട്ടാന്‍ മറ്റാരുടേയും സമ്മതം തനിക്ക് വേണ്ടെന്നും പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും രേണു പറഞ്ഞു. എട്ടന്‍ മരിച്ചതു കൊണ്ടല്ലേ ഞാന്‍ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കില്‍ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കില്‍ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോള്‍ പിന്നെ ഈ പേര് അങ്ങ് തീര്‍ന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാന്‍ എന്നാണ് രേണു പറയുന്നത്.