ന്യൂ സൗത്ത് വെയില്‍സില്‍ ഗാര്‍ഹിക പീഡനത്തിന് ശിക്ഷിക്കപ്പെട്ടിട്ടുള്ളവര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ ഇനി മുതല്‍ നിരീക്ഷണ സംവിധാനം ധരിക്കേണ്ടിവരും. ഇങ്ങനെ പുറത്തിറങ്ങുന്നവരെ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന ആങ്ക്‌ലെറ്റ് ധരിക്കണമെന്ന നിയമമാണ് ഇന്ന് മുതല്‍ ധരിക്കണമെന്ന് നിര്‍ബന്ധമാക്കിയത്.
അതുപോലെ ഏവിയോ ഉത്തരവുകള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കാനുള്ള നിയമവും നിലവില്‍ വന്നു.
ഗാര്‍ഹിക പീഡന കേസുകള്‍ വര്‍ദ്ധിച്ചതോടെയാണ് നിയമം കര്‍ശനമാക്കിയത്. നിരവധി സ്ത്രീകളാണ് ക്രൂരമായ അക്രമങ്ങള്‍ക്ക് ഇരയാകുന്നത്. ഗാര്‍ഹിക പീഡന കണക്ക് പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ കര്‍ശന നിയമം കൊണ്ടുവന്നത്.