കുട്ടികളെ ശ്രദ്ധിക്കാതെ മയക്കുമരുന്ന് ഉപയോഗം ; 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു ; 38 കാരിയായ അമ്മയ്ക്ക് 9 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

കുട്ടികളെ ശ്രദ്ധിക്കാതെ മയക്കുമരുന്ന് ഉപയോഗം ; 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു ; 38 കാരിയായ അമ്മയ്ക്ക് 9 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി
മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി രണ്ടു കുട്ടികളെ 21 മണിക്കൂറോളം തനിച്ചാക്കിയ സ്ത്രീയ്ക്ക് 9 വര്‍ഷം കഠിന തടവ്. ഇതില്‍ എട്ടുമാസം പ്രായമുള്ള ആണ്‍കുട്ടി അവരുടെ വീട്ടില്‍ വച്ച് മരിച്ചിരുന്നു.

വേണ്ടത്ര പരിചരണം കിട്ടാതെ ഭക്ഷണവും വെള്ളവും കിട്ടാതെയുമാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. 38 കാരിയ്ക്കാണ് ശിക്ഷ ലഭിച്ചത്. ഇവര്‍ കുട്ടികളെ ശ്രദ്ധിക്കാതെ ദിവസങ്ങളോളം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നരഹത്യ, ആശ്രദ്ധമായ പ്രവൃത്തി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

Other News in this category

4malayalees Recommends