14 കാരിയെ കാറില്‍ കയറ്റി പീഡിപ്പിച്ചു വീഡിയോ പകര്‍ത്തി ; പ്രതിയ്ക്ക് 20 വര്‍ഷം തടവ്

14 കാരിയെ കാറില്‍ കയറ്റി പീഡിപ്പിച്ചു വീഡിയോ പകര്‍ത്തി ; പ്രതിയ്ക്ക് 20 വര്‍ഷം തടവ്
യുഎസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരണെന്ന് കണ്ടെത്തിയ കോടതി ഒരു പ്രതിക്ക് 20 വര്‍ഷം കഠിന തടവ് വിധിച്ചു. പ്രതികളായ വിന്‍സെന്റ് ജെറോം തോംസണ്‍ (43), ലുക്കുമോണ്ട് അഡെബോള ഒലതുഞ്ചി (46) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

ഇതില്‍ വിന്‍സെന്റ് ജെറോം തോംസണിനാണ് കോടി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചതെന്ന് ടെക്സസിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോര്‍ണി ലീഗ സിമോണ്ടണ്‍ അറിയിച്ചു. മറ്റൊരു പ്രതിയായ ലുക്കുമോണ്ട് അഡെബോള ഒലതുഞ്ചിയുടെ ശിക്ഷ ഡിസംബറില്‍ വിധിക്കും. 2021 ഒക്ടോബര്‍ 23 ന് 14ന് ആണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്. വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് ഓഫര്‍ ചെയ്ത് കാറില്‍ കയറ്റിയ ശേഷമാണ് പ്രതികള്‍ പീഡിപ്പിച്ചത്.

പെണ്‍കുട്ടിക്ക് മാനസികവൈകല്യമുണ്ടായിരുന്നുവെന്നും, കരഞ്ഞ് പറഞ്ഞിട്ടും പ്രതികള്‍ 14 കാരിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍. കാറിന്റെ പിന്‍സീറ്റിലേക്ക് കുട്ടിയെ കയറ്റിയ പ്രതികള്‍ വാഹനം ആളില്ലാ വഴിയില്‍ നിര്‍ത്തി. പിന്നീട് ഇരുവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നി വീട്ടുകാര്‍ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്താവുന്നത്.

തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. തന്നെ ഉപദ്രവിക്കരുതെന്ന് കുട്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതികള്‍ തയ്യാറായില്ലെന്ന് പൊലീസ് കോടതിയില്‍ വ്യക്തമാക്കി. ഇരുവരെയും ലൈംഗിക കുറ്റവാളികളായി പ്രഖ്യാപിച്ച കോടതി പ്രതികളിലൊരാള്‍ക്ക് 20 വര്‍ഷം കഠിന് തടവ് വിധിക്കുകയായിരുന്നു.

Other News in this category



4malayalees Recommends