ഏറ്റവും സങ്കീര്‍ണമായ ഭീകര അന്തരീക്ഷമാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് ആഭ്യന്തര സുരക്ഷാ സേനാ തലവന്‍ ജനറല്‍ കെന്‍ മക്കല്ലം. യുകെയുടെ ഔദ്യോഗിക ആഭ്യന്തര സെക്യൂരിറ്റി സര്‍വീസ് ആന്‍ഡ് ഇന്റലിജന്‍സ് ഏജന്‍സിയാണ് മിലിറ്ററി ഇന്റലിജന്‍സ് സെക്ഷന്‍ 5 എന്ന എംഐ 5. അത്യപൂര്‍വ സാഹചര്യത്തില്‍ മാത്രമേ എഐ 5 തലവന്‍ മുന്നറിയിപ്പുകള്‍ നല്‍കാറുള്ളൂ. അതിനാല്‍ എംഐ 5 തലവന്റെ വെളിപ്പെടുത്തലുകളെ വലിയ പ്രാധാന്യത്തോടെയാണ് ലോകം കാണുന്നത്. ലണ്ടനിലെ കൗണ്ടര്‍ ടെററിസം ഓപ്പറേഷന്‍ സെന്ററില്‍ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യുകെയുടെ സുരക്ഷയെ തകര്‍ക്കാന്‍ ചില രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും തീവ്രവാദ ഭീഷണികളും ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.യുകെയില്‍ 2017 മാര്‍ച്ച് മുതല്‍ 43 വലിയ ആക്രമണ പദ്ധതികളാണ് അന്തിമ ഘട്ടത്തില്‍ തടസ്സപ്പെടുത്തി നിരവധി ജീവനുകള്‍ രക്ഷിച്ചതെന്ന് എഐ 5 മേധാവി പറഞ്ഞു.
റഷ്യ, ഇറാന്‍, ചൈന എന്നിവയുടെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. എഐ5ന്റെ 13ശതമാനം തീവ്രവാദ അന്വേഷണവും എഥ്തി നില്‍ക്കുന്നത് 18 വയസ്സിന് താഴെയുള്ളവരിലാണ്. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് ഞെട്ടലുണ്ടാക്കുന്നു.
യുകെ വലിയ സുരക്ഷാ ഭീഷണിയാണ് നേരിടുന്നതെന്ന് തുറന്നു പറയുകയാണ് സുരക്ഷാ സേന.