വളയംകുളത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കെഎസ്‌യു നേതാവിന്റെ കൊലവിളി പ്രസംഗവും അസഭ്യവര്‍ഷവും.
വളയംകുളം അസബ കോളേജിനു മുന്നില്‍ നടത്തിയ പ്രസംഗത്തിലാണ് കെഎസ്‌യു സംസ്ഥാന സെക്രട്ടറി കണ്ണന്‍ നമ്പ്യാര്‍ ഭീഷണി മുഴക്കിയത്. കാല് തല്ലിയൊടിക്കുമെന്നാണ് ഭീഷണി.
'വെല്ലുവിളിയല്ല, താക്കീതാണ്. പഠിക്കാന്‍ വന്നാല്‍ പഠിച്ച് പോണം. അല്ലെങ്കില്‍ ..... കാല് ഞാന്‍ തല്ലിയൊടിക്കും'; എന്ന് കണ്ണന്‍ നമ്പ്യാര്‍ ഭീഷണിപ്പെടുത്തി. അസഭ്യ വാക്കുകളും ഇയാള്‍ പ്രയോഗിക്കുന്നുണ്ട്. 'എന്നൊക്കൊണ്ട് വേറെ പണി ചെയ്യിപ്പിക്കരുത്' എന്നും കണ്ണന്‍ നമ്പ്യാര്‍ ഭീഷണി മുഴക്കുന്നുണ്ട്. പ്രസംഗത്തില്‍ ഉടനീളം മോശം വാക്കുകളും പ്രയോഗിച്ചിരുന്നു.