പ്രണയത്തിലായ മകളെ കൊലപ്പെടുത്താന്‍ മകളുടെ കാമുകന് ക്വട്ടേഷന്‍ നല്‍കി അമ്മ; ഒടുവില്‍ ക്രൂരമായി കൊല്ലപ്പെട്ടു ; മകളും കാമുകനും അറസ്റ്റില്‍
പ്രണയത്തിലായ മകളെ കൊലപെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ആള്‍ അമ്മയെ കൊന്നു. ആഗ്രയ്ക്ക് സമീപം ഇറ്റായിലാണ് സംഭവം. മകളെ കൊല്ലാന്‍ മകളുടെ കാമുകന് തന്നെയാണ് അമ്മ ക്വട്ടേഷന്‍ നല്‍കിയത്. മകളുടെ കാമുകനാണെന്ന് അറിയാതെയാണ് അമ്മ ഇയാള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. 42കാരിയായ അല്‍ക്ക ദേവിയാണ് കൊല്ലപ്പെട്ടത്. വാടകക്കൊലയാളിയായ സുഭാഷ് (38) എന്നയാളാണ് അല്‍ക്ക ദേവിയുടെ മകളുടെ കാമുകന്. ക്വട്ടേഷന്‍ ലഭിച്ച വിവരം സുഭാഷ് കാമുകിയെ അറിയിക്കുകയും തുടര്‍ന്ന് ഇരുവും ചേര്‍ന്ന് അല്‍ക്കയെ കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തില്‍ അല്‍ക്ക ദേവിയുടെ മകളായ 17 വയസുകാരിയെയും കാമുകന്‍ സുഭാഷിനെയും പൊലീസ് പിടികൂടി. മകളുടെ പ്രണയത്തില്‍ അല്‍ക്ക ദേവി അസ്വസ്ഥയായിരുന്നു. സുഭാഷുമായുളള പ്രണയത്തിന് മുന്‍പ് പ്രദേശത്തെ മറ്റോരാളോടൊപ്പം മകള്‍ ഒളിച്ചോടിയിരുന്നു. അത് വൈരാഗ്യം വര്‍ധിക്കുന്നതിന് കാരണമായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഒളിച്ചോടി പോയ മകളെ പിന്നീട് തിരികെയെത്തിച്ചിരുന്നു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് മകളെ നിര്‍ബന്ധിച്ചെങ്കിലും മകള്‍ വഴങ്ങിയില്ല. തുടര്‍ന്ന് മകളെ അമ്മാവന്റെ വീട്ടിലേക്ക് മാറ്റിയെങ്കിലും കാമുകനുമായുളള ബന്ധം മകള്‍ തുടര്‍ന്നു. നാണക്കേട് ഭയന്നാണ് അല്‍ക്ക മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് മകളെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയായ സുഭാഷ് സിങിനെ ഏല്‍പ്പിക്കുന്നത്
50,000 രൂപയാണ് അല്‍ക്ക സുഭാഷ് സിങിന് നല്‍കിയത്. എന്നാല്‍ ക്വട്ടേഷന്‍ കൊടുത്ത സുഭാഷ് സിങ് തന്നെയായിരുന്നു മകളുടെ കാമുകന്‍. അമ്മയെ കൊലപ്പെടുത്തിയാല്‍ വിവാഹത്തിന് തയ്യാറാണെന്ന് മകള്‍ സുഭാഷിന് വാക്ക് കൊടുത്തു. ഒക്ടോബര്‍ ആറിനാണ് ജസ്രത്പുരിലെ വയലില്‍ നിന്ന് അല്‍ക്കയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അല്‍ക്കയുടെ മരണം കൊലപാതമാണെന്ന് അറിയുന്നത്. തുടര്‍ന്നുളള അന്വേഷണത്തില്‍ സുഭാഷ് സിങിനെ പിടികൂടുകയും ചോദ്യം ചെയ്യലില്‍ സത്യം വെളിപ്പെടുത്തുകയും ചെയ്തു. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.