ബിഹാറില്‍ വിജയദശമി ആഘോഷത്തിനിടെ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിജെപി എംഎല്‍എ. ശനിയാഴ്ച സീതാമര്‍ഹി ജില്ലയില്‍ നടന്ന പരിപാടിക്കിടെ എംഎല്‍എ മിഥിലേഷ് കുമാറാണ് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് വാള്‍ നല്‍കിയത്.
ഏതെങ്കിലും ദുഷ്ടന്‍ നമ്മുടെ സഹോദരിമാരെ തൊടാന്‍ തുനിഞ്ഞാല്‍ ഈ വാളുകൊണ്ട് കൈവെട്ടുമെന്ന്് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.
ദുഷ്ട ശക്തികളുടെ കരങ്ങള്‍ അറക്കാന്‍ നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം, ആവശ്യമെങ്കില്‍ ഞാനും നിങ്ങളും ഇതു ചെയ്യണമെന്നും എംഎല്‍എ പറഞ്ഞു.
സീതാമര്‍ഹി മണ്ഡലത്തിലെ ബിജെപി എംഎല്‍എയാണ് മിഥിലേഷ് കുമാര്‍.