എനിടൈം ട്രെയിന്‍ ടിക്കറ്റ്. പേര് കേട്ടാല്‍ ഏത് സമയത്തും യാത്ര ചെയ്യാനുള്ള ടിക്കറ്റെന്ന് ആരും കരുതും. എന്നാല്‍ എല്ലാ സമയത്തും ഈ അവകാശം ഈ ടിക്കറ്റ് നല്‍കുന്നില്ലെന്നതാണ് വസ്തുത. ചെറുപ്പക്കാരായ വ്യക്തികള്‍ക്കുള്ള റെയില്‍കാര്‍ഡ് ഉപയോഗിക്കുമ്പോഴാണ് ഇത്.
16-25 വയസ്സുകാര്‍ക്കുള്ള റെയില്‍ കാര്‍ഡ് തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് കാണിച്ചാണ് പല കൗമാരക്കാര്‍ക്കും, യുവാക്കള്‍ക്കും ഫൈനും, പ്രോസിക്യൂഷന്‍ ഭീഷണിയും നേരിടുന്നത്. നിരക്കുകളില്‍ ഏതാനും പൗണ്ടിന്റെ കുറവ് നല്‍കിയതിന്റെ പേരില്‍ നൂറുകണക്കിന് പൗണ്ട് പിഴ അടയ്ക്കാനാണ് കോടതികള്‍ ആവശ്യപ്പെടുന്നത്.
നിരക്ക് 12 പൗണ്ടില്‍ താഴെയാണെങ്കില്‍ എനിടൈം ടിക്കറ്റില്‍ ഡിസ്‌കൗണ്ടിനായി റെയില്‍കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിബന്ധന. എന്നാല്‍ യുവാക്കള്‍ക്ക് ഇതേക്കുറിച്ച് അറിവില്ലാത്തതിനാല്‍ പിടിക്കപ്പെടുകയും, പിഴ അടയ്ക്കാന്‍ കോടതികള്‍ ഉത്തരവിടുകയും ചെയ്യുന്ന അവസ്ഥയാണ്.
എനിടൈം നിരക്കുകള്‍ ചില സമയങ്ങളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിബന്ധന. കൈയിലുള്ള റെയില്‍കാര്‍ഡ് അനുസരിച്ചാണ് ഡിസ്‌കൗണ്ട്. ഒരു പ്രത്യേക സ്റ്റേഷനിലൂടെയുള്ള യാത്രകള്‍ക്ക് മാത്രമായി ഒരു സ്ഥലത്തേക്കുള്ള ടിക്കറ്റിന് പ്രാബല്യം നല്‍കുന്നതും സംശയകരമായി മാറും.