കോവിഡ് പ്രതിസന്ധിയില്‍ വന്നേക്കാവുന്ന പിഴയെന്ന പേരില്‍ തള്ളികളയാനാകില്ലാത്തതായിരുന്നു എന്‍എച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലിന്റെ ഐപി അഡ്രസ് ഉപയോഗിച്ചുള്ള നഴ്‌സിന്റെ പ്രവര്‍ത്തി. ഓണ്‍ലൈനില്‍ കാമുകന്‍ നിര്‍ബന്ധിച്ചിട്ടെന്ന ന്യായീകരണവും കോടതി തള്ളി. ഇത്തരം സ്വഭാവ വൈകല്യമുള്ള ഒരാള്‍ക്ക് നഴ്‌സിങ് പ്രൊഫഷന്‍ അനുയോജ്യമാകില്ലെന്നു വിലയിരുത്തുകയായിരുന്നു കോടതി.
ജോലിക്കിടയിലാണ് കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സൈറ്റില്‍ കയറുകയും ചൂഷണം സംബന്ധിച്ചുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചൂഷണ കഥകള്‍ ചാറ്റാക്കുകയും ചെയ്ത നഴ്‌സിനെ സേവനത്തില്‍ നിന്ന് പുറത്താക്കി.
റോയല്‍ ബോള്‍ട്ടന്‍ ആശുപത്രിയിലെ അഡല്‍റ്റ് റെസ്പിറേറ്ററി വാര്‍ഡില്‍ മുന്‍ മാനേജറായിരുന്ന റബേക്ക റൂളര്‍ക്ക് എതിരെയാണ് കോടതി വിധിച്ചത്.
അശ്ലില ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തത് ഉള്‍പ്പെടെ നാലു കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ 12 മാസത്തെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ റൂളറിനെ ആജീവനാന്തം പുറത്താക്കാന്‍ വിധിച്ചു.
ഹോസ്പിറ്റല്‍ ഐപി അഡ്രസുപയോഗിച്ചാണ് ശിഫ്റ്റിനിടെ ഇന്റര്‍നെറ്റ് ചാറ്റ്‌റൂമില്‍ കുറ്റകൃത്യം ചെയ്തത്.
2013 മുതല്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു 32 കാരി. കുട്ടികളുടെ മാത്രമല്ല മൃഗങ്ങളുമായുള്ള വീഡിയോകളും ഡൗണ്‍ലോഡ് ചെയ്തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് എന്‍എംസിപാനല്‍ നിലപാടറിയിച്ചത്.
രോഗികള്‍ക്ക് മികച്ച സേവനം ചെയ്യേണ്ടവരെയാണ് വേണ്ടത്. സ്വഭാവ വൈകല്യമുള്ള ഇവരുടെ സേവനം ഇനി വേണ്ടെന്നുമാണ് എന്‍എംസി പാനല്‍ പറഞ്ഞു.
തനിക്ക് അബദ്ധം പിണഞ്ഞത് കോവിഡ് കാലത്തെ പ്രത്യേക മാനസിക അവസ്ഥ കൊണ്ടെന്ന വാദം കോടതി തള്ളുകയായിരുന്നു.