വിനോദ സഞ്ചാരത്തിനൊപ്പം ജോലിയും ചെയ്യാന്‍ അവസരം, ഇന്ത്യക്കാര്‍ക്ക് വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ അവതരിപ്പിച്ച് ഓസ്‌ട്രേലിയ. ബാലറ്റ് വഴിയാണ് വീസയ്ക്കുള്ള യോഗ്യത അപേക്ഷകള്‍ തിരഞ്ഞെടുക്കുക. 25 ഡോളറാണ് ബാലറ്റ് രജിസ്‌ട്രേഷന്‍ ഫീസ്.
ബാലറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ 650 ഡോളര്‍ ചിലവില്‍ വീസ നേടാം. ഒക്ടോബര്‍ 1 മുതല്‍ 30 വരെ വീസ അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രതിവര്‍,ം ആയിരം പേര്‍ക്കാണ് വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ നല്‍കുക.
മള്‍ട്ടിപ്പിള്‍ എന്‍ട്രി വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസയാണ് രാജ്യം അനുവദിക്കുക. ഓസ്‌ട്രേലിയയിലേക്കും തിരിച്ചും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാനാകും. വീസ കാലാവധി നീട്ടാനുള്ള അഴസരവും ലഭിക്കും. ഒരു വര്‍ഷത്തെ കാലാവധിയാണ് വീസയ്ക്കുള്ളത്. ഇതു രണ്ടു വര്‍ഷം വരെ നീട്ടാം. അങ്ങനെ സഞ്ചാരികള്‍ക്ക് മൂന്നു വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ സമയം ചെലവഴിക്കാം. അവധിക്കാലം ആസ്വദിക്കുന്നതിനൊപ്പം നാലു മാസം വരെ രാജ്യത്ത് പഠിക്കാനും കഴിയും. നിലവില്‍ വര്‍ക്ക് ആന്‍ഡ് ഹോളിഡേ വീസ കൈവശമുള്ളവര്‍ക്കും രണ്ടാമത്തെ വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസയ്ക്ക് അപേക്ഷിക്കാം. 18നും 30നും ഇടയിലാണ് പ്രായം. നിലവില്‍ 47 രാജ്യങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ സബ്ക്ലാസ് 462 ലാണ് ഉള്‍പ്പെടുക.