നോര്‍ത്ത് വെസ്റ്റ് ഡാലസിലെ മൊബൈല്‍ പാര്‍ക്കില്‍ തീപിടിത്തം. സംഭവത്തില്‍ ഒരു പുരുഷനും മൂന്നു നായ്ക്കളും മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ഒക്ടോബര്‍ 12 ലോംബാര്‍ഡി ലെയ്നിലെ 2600 ബ്ലോക്കില്‍ രാവിലെ 6.30 ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ടു മണിക്കൂറിലധികം സമയമെടുത്താണ് അഗ്നിശമന സേന തീ അണച്ചത്. സംഭവത്തില്‍ നാലു മൊബൈല്‍ വീടുകളും നാലു വാഹനങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു.
തുടര്‍ന്ന് ഫയര്‍ഫോഴ്സ് നടത്തിയ തിരിച്ചിലിലാണ് വീടിനുള്ളില്‍ നിന്ന് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. തീപിടിത്തത്തില്‍ മൂന്നു നായ്ക്കളും ചത്തു. അന്വേഷണത്തില്‍ പൊലീസ് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.