സൗദിയില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

സൗദിയില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്നതിനുള്ള ആറ് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ 18ന് പ്രാബല്യത്തില്‍ വന്ന പിഴയിളവ് കാലാവധി ഒക്ടോബര്‍ 18 വെള്ളിയാഴ്ച അവസാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടപ്പിലാക്കുന്ന ഈ പദ്ധതി പരമാവധി പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ ആഹ്വാനം ചെയ്തു.

2024 ഏപ്രില്‍ 18-ന് മുമ്പ് നടത്തിയ എല്ലാ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ക്കും ഈ ഇളവ് ബാധകമാണ്. 2024 ഒക്ടോബര്‍ 18ന നു മുമ്പായി മുഴുവന്‍ തുകയും തീര്‍പ്പാക്കുന്നവര്‍ക്കു മാത്രമായിരിക്കും ഈ ആനുകൂല്യം. ഓരോ ലംഘനത്തിനും ഒറ്റത്തവണയായോ വെവ്വേറെയായോ പിഴ അടയ്ക്കാന്‍ പദ്ധതി അനുവദിക്കുന്നു.

പിഴയിളവ് കാലാവധി ആരംഭിക്കുന്നതിന്റെ തലേദിവസം വരെ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ലംഘനങ്ങള്‍ക്കും ചുമത്തപ്പെട്ട പിഴകള്‍ക്കും ഇളവ് ബാധകമാണ്. സൗദി പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍, ജിസിസി പൗരന്മാര്‍ എന്നിവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന സംരംഭം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends