ക്വീന്‍സ്ലാന്‍ഡ് സംസ്ഥാന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള മുന്‍കൂര്‍ വോട്ടിങ് തുടങ്ങി. ഒക്ടോബര്‍ 26നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് മുതല്‍ വോട്ടര്‍മാര്‍ക്ക് എര്‍ലി വോട്ടിങ് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്കെത്തി വോട്ട് ചെയ്യാം.
93 പാര്‍ലമെന്റ് സീറ്റുകളിലായി 525 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് മത്സരത്തിനൊരുങ്ങുന്നത്.
2020 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ പാര്‍ട്ടിയുടേയും സ്ഥാനാര്‍ത്ഥികളുടേയും എണ്ണത്തില്‍ 12 ശതമാനം കുറവു വന്നിട്ടുണ്ട്. തുടര്‍ച്ചയായി നാലാം തവണയും അധികാരത്തിലേറാമെന്ന പ്രതീക്ഷയിലാണ് ലേബര്‍ പാര്‍ട്ടിയെങ്കിലും അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ലിബറല്‍ നാഷണല്‍ പാര്‍ട്ടി.