കുറഞ്ഞവരുമാനം ലഭിക്കുന്ന പകുതിയിലേറെ പേരും ഭക്ഷ്യ സുരക്ഷയുടെ അഭാവം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. പത്തുലക്ഷത്തോളം ഓസ്‌ട്രേലിയന്‍ കുടുംബങ്ങള്‍ക്കെങ്കിലും കഴിഞ്ഞ വര്‍ഷം ആവശ്യത്തിന് ഭക്ഷണം ലഭിച്ചില്ലെന്നാണ് സന്നദ്ധ സംഘടനയായ ഫുഡ് ബാങ്കുന്റെ കണക്കുകള്‍ പറയുന്നത്.
കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പാക്കാനായി അച്ഛനമ്മമാര്‍ ദിവസം മുഴുവന്‍ പട്ടിണികിടക്കുന്ന സാഹചര്യം പോലുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഒറ്റയ്ക്ക് കുട്ടികളെ വളര്‍ത്തുന്ന സിംഗിള്‍ പാരന്റ് കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ജീവിത ചെലവ് കൂടിയതാണ് പ്രധാന കാരണം.